ഹോം » വാര്‍ത്ത » വാണിജ്യം » 

ഐഫോണിന്റെ വില കുറച്ച്‌ ആപ്പിള്‍ വിപണി മത്സരത്തിലേക്ക്‌

June 26, 2011

മുംബൈ: വിപണിയില്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ്‌ ഫോണുകളുടെ തള്ളിക്കയറ്റത്തിന്‌ തടയിടുന്നതിന്റെ ഭാഗമെന്നോണം ഐഫോണുകളുടെ വില കുറച്ചുകൊണ്ട്‌ ആപ്പിള്‍ വിപണിയില്‍ സജീവ സാന്നിധ്യമാകുകയാണ്‌. രണ്ടുവര്‍ഷം പഴക്കമുള്ള ഐഫോണുകളുടെ വിലയാണ്‌ ആപ്പിള്‍ കുറച്ചത്‌. 19990 രൂപയാണ്‌ ഐഫോണിന്റെ പുതിയ വില. പുതിയ വിലയനുസരിച്ചുള്ള ഐഫോണ്‍ ത്രി ജി ശനിയാഴ്ച ദല്‍ഹി വിപണിയിലെത്തിയിരുന്നു. 2009 ലാണ്‌ ആപ്പിള്‍ ഐഫോണ്‍ ത്രി ജി വിപണിയിലിറക്കിയത്‌. യുവാക്കളുടെ ഇടയില്‍ വന്‍ തരംഗമായി മാറിയ ഐഫോണിന്റെ വില സാധാരണക്കാര്‍ക്ക്‌ ഉള്‍ക്കൊള്ളാനാവാത്തതായിരുന്നു. 35000 രൂപയായിരുന്നു വില.
സാംസംഗിനെപ്പോലുള്ള പ്രമുഖ കമ്പനികള്‍ സാധാരണക്കാര്‍ക്ക്‌ ഉള്‍ക്കൊള്ളാവുന്നവിധംവിലയേര്‍പ്പെടുത്തിക്കൊണ്ട്‌ ആന്‍ഡ്രോയിഡ്‌ ഫോണുകള്‍ വിപണിയിലിറക്കിയതോടെ ഐഫോണിന്റെ ഡിമാന്റിന്‌ ഇടിവ്‌ സംഭവിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഐഫോണിന്റെ വില കുറയ്ക്കാന്‍ ആപ്പിള്‍ നിര്‍ബന്ധിതമായി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാണിജ്യം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick