ഹോം » വാര്‍ത്ത » 

കരമന – കളയിക്കാവിള ദേശീയപാത ബി.ജെ.പി ഉപരോധിച്ചു

October 1, 2011

തിരുവനന്തപുരം: കരമന – കളയിക്കാവിള ദേശീയപാത ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. റോഡ് വികസനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. രണ്ട് മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.

തിരുവനന്തപുരത്തു നാലിടത്താണു പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചത്. പാപ്പനംകോട്, ബാലരാമപുരം, പാറശാല, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലാണിത്. ഒരു വര്‍ഷത്തെ കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ദേശീയപാത നിര്‍മാണം യു.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്നു സമരക്കാര്‍ ആവശ്യപ്പെട്ടു.

ബി.ജെ.പി നേതാക്കള്‍ മന്ത്രി വി.എസ്. ശിവകുമാര്‍, ദേശീയപാത ചീ‍ഫ് എന്‍ജിനീയര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. കരമന-കളിയിക്കാവിള പാത വികസിപ്പിക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച സര്‍വ്വകക്ഷിയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്നുണ്ട്. ഈ യോഗത്തില്‍ അനുകൂല തീരുമാനങ്ങള്‍ എടുക്കുമെന്നും പണി എത്രയും പെട്ടെന്ന് അവസാനിപ്പിക്കുമെന്നും ഗതാഗത മന്ത്രി ഉറപ്പ് നല്‍കി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick