ഹോം » പൊതുവാര്‍ത്ത » 

സി.കെ.പി പത്മനാഭനെ ഏര്യാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

October 1, 2011

തിരുവനന്തപുരം‍: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.കെ.പി പത്മനാഭനെ മാടായി ഏര്യാകമ്മിറ്റിയിലേക്ക് തരം‌താഴ്ത്തി. കര്‍ഷകസംഘത്തിന്റെ ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണിത്. ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെയാണ് സി.പി.എം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തില്‍ സി.കെ.പി പത്മനാഭനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. കര്‍ഷക സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കേ 25 ലക്ഷം രുപയുടെ തിരിമറി നടന്നുവെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം.

ഓഫീസ് സെക്രട്ടറിയായിരുന്നു പണം കൈകാര്യം ചെയ്തതെന്നായിരുന്നു പത്മനാഭന്റെ വിശദീകരണം.

Related News from Archive
Editor's Pick