കൊച്ചി: ഒരു സംഘം എന്‍ഡിഎഫുകാര്‍ ആര്‍എസ്എസ് എറണാകുളം ജില്ലാ കാര്യാലയം ആക്രമിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ മാരകായുധങ്ങളുമായി ഓട്ടോറിക്ഷയിലെത്തിയ സംഘം കാര്യാലയത്തിന് നേരെ കല്ലുകളെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
ഇടതുപക്ഷ ബന്ധമുള്ളവരാണ് ആക്രമണം നടത്തിയത്. അക്രമികളിലൊരാളെ കാര്യാലയത്തിലുള്ളവര്‍ തടഞ്ഞ് വയ്ക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പനയപ്പള്ളി സ്വദേശി റിയാസ് എന്നയാളാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ നടത്തിയ പരിശോധനയില്‍ വടിവാളടക്കമുള്ള മാരകായുധങ്ങള്‍ പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: