ഗുരുദേവാ ഗുരുദേവാ ശ്രീനാരായണ ഗുരുദേവാ
ശിരസ്സില്‍ ശ്രീപാദപുഷ്പങ്ങള്‍ ചൂടിയ
ശിവഗിരി തേടിവരുന്നു- ഞങ്ങള്‍
ഗുരുകുലം തേടിവരുന്നു…..
ഗുരുദേവാ ഗുരുദേവാ ശ്രീനാരായണ ഗുരുദേവാ
അദ്വൈതത്തിനെ പൂണൂലണിയിക്കും
ആര്യമതങ്ങള്‍ കേള്‍ക്കേ….. അവരുടെ
ആയിരം ദൈവങ്ങള്‍ കേള്‍ക്കേ
ഒരുജാതി ഒരു മതം ഒരു ദൈവമെന്നൊരു
തിരുക്കുറള്‍ പാടിയ ഗുരുദേവാ
നിന്തിരുനാമം ജയിക്കട്ടെ!
നിന്റെ വെളിച്ചം നയിക്കട്ടെ!
ഉണരട്ടെ, ഉയരട്ടെ പുതിയൊരു ധര്‍മ്മം
പുലരട്ടെ, പുലരട്ടെ
ഗുരുദേവാ ഗുരുദേവാ ശ്രീനാരായണ ഗുരുദേവാ
ഋഗ്വേദത്തിനെ പുണ്യാഹം തളിക്കും
ഇല്ലപ്പറമ്പുകള്‍ കേള്‍ക്കേ…. അവരുടെ
അന്ധവിശ്വാസങ്ങള്‍ കേള്‍ക്കേ
മതമേതായാലും മനുഷ്യന് നന്നാകുവാന്‍
ഉപദേശം നല്കിയ ഗുരുദേവാ….
നിന് തിരുനാമം ജയിക്കട്ടെ
നിന്റെ വെളിച്ചം നയിക്കട്ടെ
ഉണരട്ടെ, ഉണരട്ടെ
പുതിയൊരു ധര്‍മ്മം പുലരട്ടെ… പുലരട്ടെ
ഗുരുദേവാ ഗുരുദേവാ ശ്രീനാരായണ ഗുരുദേവാ
രചന: വയലാര്‍ രാമവര്‍മ്മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: