ഹോം » പ്രാദേശികം » എറണാകുളം » 

കെഎപിഎല്‍ ജീവനക്കാരുടെ ദീര്‍ഘകാല കരാര്‍ ഒത്തുതീര്‍പ്പായി

October 1, 2011

ആലുവ: കേരള ആയുര്‍വ്വേദ ലിമിറ്റഡിലെ കേരളത്തിലെയും കേരളത്തിന്‌ പുറത്തുള്ളതുമായ ഹോസ്പിറ്റല്‍, ക്ലിനിക്ക്‌ വിഭാഗം ജീവനക്കാരുടെ ദീര്‍ഘകാല കരാര്‍ ഒത്തുതീര്‍പ്പായി. ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ശശി പ്രകാശിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ്‌ ഒത്തുതീര്‍പ്പായത്‌. ഇതുപ്രകാരം പ്രതിമാസ വേതനത്തില്‍ 2400 രൂപ മുതല്‍ 3000 രൂപ വരെ വര്‍ദ്ധനവ്‌ ലഭിക്കും. കൂടാതെ ഇന്‍സെന്റീവ്‌ തുടങ്ങിയവയിലും വര്‍ദ്ധനവ്‌ ഉണ്ടാകും.
മാനേജ്മെന്റിനെ പ്രതിനിധീകരിച്ച്‌ ഡയറക്ടര്‍മാരായ എ.ടി. ജേക്കബ്‌, ഡോ. കെ. അനില്‍കുമാര്‍, എച്ച്‌ആര്‍ ആന്റ്‌ എ മാനേജര്‍ മനോജ്‌, ബിഎംഎസ്‌ യൂണിയനെ പ്രതിനിധീകരിച്ച്‌ ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ.എ. പ്രഭാകരന്‍, അഡ്വ. എ.ബി. സുദര്‍ശനകുമാര്‍, ടി.എസ്‌. സത്യന്‍, കെ.വി. ബാബു, എം.എസ്‌. അനില്‍കുമാര്‍, പി.എസ്‌. സജീവ്‌, ബി.കെ. മധുസൂദനന്‍, കെ.എ. ബിനേഷ്‌ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick