ഹോം » പ്രാദേശികം » എറണാകുളം » 

ചെറിയ പള്ളിപെരുന്നാള്‍: കോതമംഗലത്ത്‌ ഗതാഗത നിയന്ത്രണം

October 1, 2011

കോതമംഗലം: കോതമംഗലം മര്‍ത്തമറിയം ചെറിയപള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ച്‌ ഇന്നും നാളെയും പട്ടണത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്‌ മൂവാറ്റുപുഴ ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പെരുമ്പാവൂര്‍, ഹൈറേഞ്ച്‌, ചേലാട്‌ ഭാഗങ്ങളില്‍ നിന്ന്‌ വരുന്ന സ്വകാര്യ വാഹനങ്ങളും ദീര്‍ഘദൂര സര്‍വീസ്‌ ബസ്സുകളും കോതമംഗലം ബൈപ്പാസ്‌ വഴി കടന്നു പോകണമെന്നും, കോതമംഗലം വരെയുള്ള ബസ്‌ സര്‍വീസുകള്‍ പെരുമ്പാവൂര്‍ ഭാഗത്തുനിന്ന്‌ വരുന്നവ പ്രൈവറ്റ്‌ സ്റ്റാന്‍ഡിലും, ചേലാട്‌ ഭാഗത്തുനിന്നുള്ളവ മലയന്‍കീഴും, കിഴക്കുനിന്നുള്ളവ മലയിന്‍കീഴും വാരപ്പെട്ടിഭാഗത്തുനിന്നുള്ളവ ബൈപാസ്‌ വഴിയും, മൂവാറ്റുപുഴ ഭാഗത്തുനിന്നുള്ള ബസ്സുകള്‍ ബൈപാസ്‌ വഴി കോതമംഗലം പ്രൈവറ്റ്‌ ബസ്സ്റ്റാന്‍ഡിലും, പാര്‍ക്ക്‌ ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന്‌ ഒരു മണിമുതല്‍ 3ന്‌ വൈകീട്ട്‌ 5 മണിവരെയാണ്‌ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

Related News from Archive
Editor's Pick