ഹോം » കേരളം » 

ബാലകൃഷ്ണ പിള്ളയെ വിളിച്ചിട്ടില്ല: മുഖ്യമന്ത്രി

October 1, 2011

കൊച്ചി: അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള തന്നെയോ തന്റെ ഓഫീസിലേക്കോ ഫോണ്‍ വിളിക്കുകയോ താന്‍ പിള്ളയെ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുയായിരുന്നു ഉമ്മന്‍ചാണ്ടി.
ഇക്കാര്യത്തില്‍ ഏത്‌ അന്വേഷണത്തിനും തയ്യാറാണ്‌. ബാലകൃഷ്ണപിള്ള തന്റെ ഓഫീസില്‍ വിളിച്ചെന്നുള്ള പ്രതിപക്ഷത്തിന്റെ ആരോപണം ജനത്തെ കബളിപ്പിക്കലാണ്‌. വിളിച്ചിട്ടില്ലെന്ന്‌ തെളിഞ്ഞാല്‍ പ്രതിപക്ഷം എന്തുചെയ്യുമെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ഉത്തരവാദിത്തബോധമില്ലാതെ പ്രതിപക്ഷം ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്നത്‌ നിര്‍ഭാഗ്യകരമാണ്‌.
കേസിലെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട്‌ അന്വേഷണസംഘം ശനിയാഴ്ച സമര്‍പ്പിക്കും. കേന്ദ്രപൂളില്‍നിന്നുള്ള വൈദ്യുതി വെട്ടിക്കുറച്ചതിനാലാണ്‌ സംസ്ഥാനത്ത്‌ ലോഡ്ഷെഡിംഗ്‌ വേണ്ടിവന്നത്‌. ഇതിന്‌ ഉടനെ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വന്തം ലേഖകന്‍

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick