ഹോം » പ്രാദേശികം » കോട്ടയം » 

പുറമ്പോക്ക്‌ ഭൂമി കയ്യേറ്റം: സ്വകാര്യവ്യക്തിക്കെതിരെ പരാതി

October 1, 2011

എരുമേലി: കൊരട്ടി റോഡ്‌ പുറമ്പോക്ക്‌ വക ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട്‌ ഭൂമിയില്‍ നിന്നും അനുവാദമില്ലാതെ മണ്ണ്‌ എടുത്തുമാറ്റുകയും അതിക്രമിച്ചു കടക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തുക ഈടാക്കുന്നതിനായി സ്വകാര്യവ്യക്തിക്കെതിരെ പരാതി നല്‍കി. മണിമല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, എരുമേലി എസ്‌ഐ എന്നിവര്‍ക്കാണ്‌ ക്രിമിനല്‍ ചട്ടപ്രകാരം കേസ്‌ നല്‍കിയിരിക്കുന്നത്‌. ശബരിമല തീര്‍ത്ഥാടനകര്‍ക്കായി ശൌചാലയം നിര്‍മ്മിക്കുന്നതിനായി പഞ്ചായത്ത്‌ കണ്ടെത്തിയ പുറമ്പോക്ക്ഭൂമിയാണ്‌ കഴിഞ്ഞ രണ്ടു ദിവസമായി സ്വകാര്യ വ്യക്തി കൈവശപ്പെടുത്താന്‍ ശ്രമിച്ചത്‌. പഞ്ചായത്തില്‍ നഷ്ടപ്പെട്ടതടക്കമുള്ള മുഴുവന്‍ ഭൂമിയും പിടിച്ചെടുക്കാനുള്ള നടപടികള്‍ നിയമപരമായിത്തന്നെ നേരിടുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും പഞ്ചായത്ത്‌ വൈസ്പ്രസിഡണ്റ്റ്‌ ജോയി മേപ്രാല്‍ പറഞ്ഞു.

Related News from Archive
Editor's Pick