സീരിയല്‍ നടി, അവതാരക, കോമഡി താരം അങ്ങനെ നിരവധി റോളുകള്‍ കൈകാര്യം ചെയ്യുന്ന കൊളംബിയന്‍ നടി സോഫിയ വെര്‍ഗാര. 2014-ലെ വില കൂടിയ സീരിയല്‍ താരമാണ് സോഫിയ. 42 കാരിയായ സോഫിയക്ക് ടിവി സീരിയലുകളില്‍ നിന്നുമാത്രം ലഭിക്കുന്നത് 37 മില്യണ്‍ ഡോളറാണ്.
ഇത് മൂന്നാം തവണയാണ് സോഫിയ വിലകൂടിയ താരമെന്ന ബഹുമതി സ്വന്തമാക്കുന്നത്. ആഷ്ടണ്‍ കുട്ച്ചെര് എന്ന നടനെ പിന്തള്ളിയാണ് സോഫിയ ആദ്യ സ്ഥാനം സ്വന്തമാക്കിയത്. 26 മില്യണ്‍ ഡോളറായിരുന്നു കുട്ച്ചെറിന്റെ വരുമാനം. സോഫിയക്ക് ഒരു എപ്പിസോഡിനു ലഭിക്കുന്നത് 325,000 ഡോളറാണ്. ടിവി സീരിയലുകളിലെ മിന്നും താരങ്ങളെ മറികടന്നാണ് സോഫിയയുടെ ഈ മുന്നേറ്റം.
നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുള്ള സോഫിയ ടിവി ഷോകളിലും മോഡല്‍ രംഗത്തും സീരിയലുകളിലുമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: