ഹോം » പൊതുവാര്‍ത്ത » 

പകല്‍സമയ പവര്‍കട്ട്‌ ഒഴിവാക്കി

October 2, 2011

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ സമയത്ത് ഏര്‍പ്പെടുത്തിയ പവര്‍കട്ട്‌ ഒഴിവാക്കി. ഒറീസയിലെ താച്ചര്‍, നെയ്‌വേലി നിലയങ്ങളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി സംസ്ഥാനത്തിനു ലഭ്യമായതിനാലാണു പകല്‍ പവര്‍കട്ട്‌ ഒഴിവാക്കിയത്‌. അതേസമയം രാത്രികാല പവര്‍കട്ട്‌ തുടരും.
വൈകിട്ട്‌ ആറര മുതല്‍ 10.30 വരെയുള്ള ലോഡ്‌ ഷെഡ്ഡിങ്‌ തുടരുകയാണ്‌.കേന്ദ്ര വൈദ്യുതി വിഹിതം കുറഞ്ഞതും ഇടുക്കി, ശബരിഗിരി നിലയങ്ങളിലെ നാലു ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തതും, താപവൈദ്യുത നിലയങ്ങളായ രാമഗുണ്ടത്തും നെയ്‌വേലിയിലും സമരം തുടരുന്നതുമാണു വൈദ്യുതിക്ഷാമത്തിനു കാരണം.

Related News from Archive
Editor's Pick