ഹോം » ഭാരതം » 

2ജി കേസ്: പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

October 3, 2011

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതി കേസില്‍ അഞ്ച്‌ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ കോടതി മാറ്റി. സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജ് ഒ.പി.സെയ്‌നി മുമ്പാകെയാണ് ഇവര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ശേഗാവ്‌ ഫ്രൂട്സ്‌ ആന്‍ഡ്‌ വെജിറ്റബിള്‍സ്‌ കമ്പനിയുടെ ഡയറക്ടര്‍മാരായ ആസിഫ്‌ ബല്‍വ, രാജീവ്‌ അഗര്‍വാള്‍, സിനിയുഗ്‌ ഫിലിം ഡയറക്ടര്‍ കരിം മൊറാനി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ഈ മാസം 17ലേക്കും സ്വാന്‍ ടെലികോം പ്രമോട്ടര്‍മാരായ ഷാഹിദ് ബാല്‍വ, എ.രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍.കെ. ചന്ദോലിയ എന്നിവരുടെ ജാമ്യഹര്‍ജി ഒക്ടോബര്‍ 18 ലേക്കുമാണ് കോടതി മാറ്റിവെച്ചത്.

Related News from Archive
Editor's Pick