ഉത്തര്‍ പ്രദേശില്‍ സ്കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ ഒരു മരണം

Monday 3 October 2011 3:40 pm IST

ലക്നോ: ഉത്തര്‍ പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍ സ്കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ ഒരാള്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ച്‌ പേരുടെ നില ഗുരുതരമാണ്‌. പത്തിനും പതിഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ്‌ ബസിലുണ്ടായിരുന്നതെന്ന്‌ പോലീസ്‌ ഇന്‍സ്പെക്ടര്‍ പറഞ്ഞു.