ഹോം » വാര്‍ത്ത » 

കേരളത്തില്‍ ഡീസല്‍ വില കുറയും

June 27, 2011

തിരുവനന്തപുരം: കേരളത്തില്‍ ഡീസല്‍ വില കുറയും. കേരളത്തിന്‌ ലഭിക്കുന്ന അധിക നികുതി വേണ്ടെന്നു വച്ചു. ഇതോടെ ഡീസല്‍ വില 75 പൈസ കുറയും. ഇതുമൂലം പ്രതിവര്‍ഷം സര്‍ക്കാറിന്‌ 142.2 കോടിയുടെ നഷ്ടമുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു.
നിയമസഭയില്‍ തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്‌.

പുതിയ ഡീസല്‍ വില
തിരുവനന്തപുരം: 44.39, കൊല്ലം: 44.51, ആലപ്പുഴ: 44.24, പത്തനം തിട്ട: 44.41, കോട്ടയം: 44.24, ഇടുക്കി: 44.46, എറണാകുളം: 44.11, തൃശൂര്‍: 44.92, പാലക്കാട്‌: 44.46, മലപ്പുറം: 44.58, കോഴിക്കോട്‌: 44.45,വയനാട്‌: 44.41, കണ്ണൂര്‍: 44.31, കാസര്‍കോട്‌: 44.58, മാഹി: 41.44

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick