ഹോം » ഭാരതം » 

തമിഴ്‌നാട്‌ മുന്‍മന്ത്രി പനീര്‍ ശെല്‍വത്തിന്റെ വീട്ടില്‍ വിജിലന്‍സ്‌ റെയ്ഡ്‌

October 4, 2011

ചെന്നൈ: തമിഴ്‌നാട്‌ മുന്‍മന്ത്രി എം.ആര്‍.കെ പനീര്‍ ശെല്‍വത്തിന്റെ വീട്ടില്‍ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ റെയ്ഡ്‌ നടത്തി. ചെന്നൈ, കുടല്ലൂര്‍, നാഗപട്ടണം എന്നിവിടങ്ങളിലെ വീടുകളിലാണ്‌ വിജിലന്‍സ്‌ പരിശോധന നടത്തിയത്‌. കഴിഞ്ഞ ഡിഎംകെ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രി ആയിരുന്നു പനീര്‍ ശെല്‍വം.
മുന്‍ തൊഴില്‍മന്ത്രി അന്‍പരശന്റെ കുണ്ട്രത്തൂരിലെ വസതിയില്‍ കഴിഞ്ഞ ദിവസം റെയ്ഡ്‌ നടത്തിയതിന്‌ പിന്നാലെയാണ്‌ പനീര്‍ ശെല്‍വത്തിന്റെ വീട്ടിലെ റെയ്ഡ്‌.

Related News from Archive
Editor's Pick