ഹോം » കേരളം » 

ഫോണ്‍ വിവാദം: വീണ്ടും പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു

October 4, 2011

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം.
ആര്‍. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയെ ഫോണില്‍ വിളിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിനാണ്‌ നോട്ടീസ്‌ നല്‍കിയത്‌. പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്ണനാണ്‌ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌.
അതേസമയം അടിയന്തര പ്രമേയത്തിന്‌ പകരം ആദ്യം സബ്മിഷനായി പരിഗണിക്കാമെന്ന്‌ സ്പീക്കര്‍ അറിയിച്ചു. സ്പീക്കറുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു.

Related News from Archive

Editor's Pick