ഹോം » കേരളം » 

പിള്ള തടവില്‍ കിടന്ന്‌ ഭരണത്തില്‍ ഇടപെടുന്നുവെന്ന്‌ കോടിയേരി

October 4, 2011

തിരുവനന്തപുരം: അഴിമതി കേസില്‍ തടവില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള അവിടിയിരുന്നുകൊണ്ട്‌ ഭരണത്തില്‍ ഇടപെടുകയാണെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയെ വിളിച്ചു ഭരണത്തില്‍ ഇടപെടുന്നതായി തെളിഞ്ഞു. മുഖ്യമന്ത്രിയെ വിളിക്കേണ്ടവര്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയെ ആണ്‌ വിളിക്കുന്നത്‌. ഗണേഷ്‌ കുമാര്‍ മന്ത്രിയെന്ന നിലയില്‍ പിള്ളക്കു വേണ്ടി ഇടപെട്ടുണ്ട്‌. ഗണേഷ്‌ കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട മനോജ്‌ എന്നയാളാണ്‌ പിളളയുടെ സഹായിയായി പ്രവര്‍ത്തിത്‌.
ബാലകൃഷ്ണപിള്ള തടവില്‍ ഫോണ്‍ ഉപയോഗിക്കുന്നതായി വക്കീല്‍ നോട്ടീസ്‌ ലഭിച്ചിട്ടും ഇതുവരെ അന്വേഷണത്തിന്‌ ഉത്തരവിടാത്തത്‌ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുളള ഗുരുതര വീഴ്ചയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick