ഹോം » പൊതുവാര്‍ത്ത » 

ഇന്ന്‌ വിജയദശമി: അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച്‌ ആയിരങ്ങള്‍

October 6, 2011

കോച്ചി: ഇന്ന്‌ വിജയദശമി. അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച്‌ ആയിരക്കണക്കിന്‌ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിലും സാംസികാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ്‌ നടന്നിരുന്നു. സരസ്വതി ക്ഷേത്രങ്ങളില്‍ വന്‍ തിരക്കാണ്‌ അനുഭവപ്പെട്ടത്‌.
കോട്ടയം പനച്ചിക്കാട്‌ ദേവീക്ഷേത്രം, പറവൂര്‍ ദക്ഷിണമൂകാംബിക ക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, തിരൂര്‍ തുഞ്ചന്‍ പറമ്പ്‌ എന്നിവിടങ്ങളില്‍ വന്‍തിരക്കാണ്‌ അനുഭവപ്പെട്ടത്‌. പുലര്‍ച്ചെ നാലു മണി മുതലാണ്‌ തുഞ്ചന്‍ പറമ്പില്‍ വിദ്യാരംഭം ആരംഭിച്ചത്‌. കൃഷ്ണ ശിലാ മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്മാരും സരസ്വതീ മണ്ഡപത്തില്‍ സാംസ്കാരിക നായകരുമാണ്‌ കുട്ടികള്‍ക്ക്‌ ആദ്യാക്ഷരം പകര്‍ന്നത്‌.

Related News from Archive

Editor's Pick