ഹോം » ലോകം » 

കര്‍സായിയെ വധിക്കാന്‍ പദ്ധതി: ആറ്‌ പേര്‍ അറസ്റ്റില്‍

October 6, 2011

കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ അറ്‌ പേര്‍ അറസ്റ്റില്‍. അഫ്ഗാന്‍ രഹസ്യാന്വേഷണ സംഘമാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്തത്‌. ഹഖാനി ഭീകരരുമായി ബന്ധം സ്ഥാപിച്ച്‌ കര്‍സായിയുടെ അംഗരക്ഷകരിലൊരാളെ വശത്താക്കിയ ശേഷം കൊലപാതകം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന്‌ അന്വേഷണസംഘം വെളിപ്പെടുത്തി. പ്രസിഡന്റിന്റെ സുരക്ഷാ വലയത്തില്‍വരെ ഭീകരര്‍ സ്വാധീനം ചെലുത്തുന്നത്‌ നിര്‍ഭാഗ്യകരവും അപകടകരവുമാണെന്ന്‌ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ്‌ വക്താവ്‌ ലത്ഫുള്ള മഷാല്‍ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick