ഇഞ്ചിയോണ്‍ : പതിനേഴാമത് ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന് ഒരു വെങ്കലം കൂടി. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് ഭാരത ടീം വെങ്കലം നേടിയത്. ജിത്തു റായ്, സമരേഷ് ജംഗ്, പ്രകാശ് നഞ്ചപ്പ എന്നിവരടങ്ങുന്ന ടീമാണ് മെഡല്‍ നേടിയത്. അതേസമയം വ്യക്തിഗത ഇനത്തില്‍ ഭാരതത്തിന്റെ ജിത്തുറായ്ക്ക് അഞ്ചാം സ്ഥാനം നേടാനേ സാധിച്ചുള്ളൂ.
50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ജിത്തു കഴിഞ്ഞ ദിവസം സ്വര്‍ണം നേടിയിരുന്നു. മെഡല്‍ പട്ടികയില്‍ ഭാരതം ആറാമതാണുള്ളത്. ആറ് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും അടക്കം 14 മെഡലുകളുമായി ദക്ഷിണകൊറിയയാണ് ഒന്നാം സ്ഥാനത്ത്. അഞ്ച് സ്വര്‍ണമടക്കം 12 മെഡലുകളുമായി ചൈന രണ്ടാം സ്ഥാനത്താണ്.
രണ്ട് വെങ്കലമടക്കം മൂന്ന് മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍പിസ്റ്റളില്‍ ശ്വേത ചൗധരി വെങ്കലം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: