കൊച്ചി: അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികള്‍ക്ക് നല്കിയ സന്ദേശം തന്നെ ഏറെ ആകര്‍ഷിച്ചുവെന്ന് നടന് മോഹന്‍ലാല്‍. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക അപ്പോള്‍ നിങ്ങള്‍ ആരെങ്കിലും ആവും, അങ്ങിനെ ചെയ്യുന്ന കാര്യങ്ങളില്‍ ആനന്ദം കണ്ടെത്താമെന്നതായിരുന്നു മോദിയുടെ സന്ദേശം.
‘തൊഴില്‍ എന്ന സംസ്കാരം, സത്യസന്ധത എന്ന സൗന്ദര്യം’ എന്ന തലക്കെട്ടിലെഴുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ മോദിയെക്കുറിച്ച് വാചാലനായിരിക്കുന്നത്. നോക്കി നില്‍ക്കെ വളരുകയും ആരെങ്കിലും ആവാന്‍ എന്തും ചെയ്യുകയും ചെയ്യുന്ന സംസ്കാരം ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന തലമുറയ്ക്കുള്ള ഏറ്റവും നല്ല ഉപദേശമാണ് മോദിയുടേതെന്ന് ലാല്‍ പറയുന്നു.
തന്റെ മക്കളടക്കമുള്ള വരും തലമുറയ്ക്കെങ്കിലും സ്വന്തം ജോലി ധ്യാനപൂര്‍വം ചെയ്യുന്ന ഒരു സംസ്കാരമുണ്ടാവട്ടെ എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ബ്ലോഗ് അവസാനിപ്പിക്കുന്നത്.
മോഹന്‍ലാലിന്റെ ബ്ലോഗിന്റെ പൂര്‍ണ്ണരൂപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: