ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ സ്ക്വാഷില്‍ ഭാരതത്തിന്റെ ദീപിക പള്ളിക്കലും സൗരവ് ഘോഷാലും മെഡല്‍ ഉറപ്പിച്ചു. അഞ്ച് ഗെയിം നീണ്ടു നിന്ന പോരാട്ടത്തില്‍ ഇന്ത്യയുടെ തന്ന ജോഷ്ന ചിന്നപ്പയെ തോല്പിച്ചാണ് ദീപിക സെമി ഫൈനലില്‍ കടന്നത്. ക്വാര്‍ട്ടറില്‍ പാകിസ്ഥാന്റെ ഇഖ്ബാല്‍ നസീറിനെയാണ് സൗരവ് പരാജയപ്പെടുത്തിയത്.
വനിതാ സിംഗിള്‍സില്‍ ജോഷ്നയും ദീപികയും നേര്‍ക്കു നേര് ഏറ്റമുട്ടാന്‍ കളമൊരുങ്ങിയതോടെ ഈ ഇനത്തില്‍ ഭാരതം ഇന്നലെ തന്നെ മെഡല്‍ ഉറപ്പിച്ചിരുന്നു. ക്വാര്‍ട്ടറില്‍ ദീപികയ്ക്ക് കടുത്ത വെല്ലുവിളിയാണ് ദീപിക ഉയര്‍ത്തിയത്. സ്കോര്‍ 7-11, 11-9, 11-8, 15-17, 11-9. ഓരോ പോയിന്റിനും ഇരുവരും പൊരുതിയ മത്സരത്തില്‍ മൂന്നാം ഗെയിം നേടിയാണ് ദീപക ലീഡ് നേടിയത്.
പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സൗരവ് ഘോഷാല്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ പാകിസ്ഥാന്റെ ഇഖ്ബാല്‍ നസീറിനെയാണ് സൗരവ് പരാജയപ്പെടുത്തിയത്. സ്കോര്‍ 11-6, 9-11, 11-2, 11-9.
പ്രതികരിക്കാൻ ഇവിടെ എഴുതുക: