മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഉശിരന്‍ ജയത്തോടെ മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്റെ തിരിച്ചുവരവ്. രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്കാണ് റയല്‍ ഡിപ്പോര്‍ട്ടീവ ലാ കൊരൂണയെ നിഷ്കരുണം ശിക്ഷിച്ചത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിനുവേണ്ടി ഹാട്രിക്ക് നേടി. 29, 41, 78 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റിയാനോ വെടിപൊട്ടിച്ചത്.
ജെയിംസ് റോഡ്രിഗസ് (36-ാം മിനിറ്റ്), ഗാരെത് ബെയ്ല് (66, 74), ജാവിയര്‍ ഹെര്‍ണാണ്ടസ് (88, 90+) റയലിന്റെ ഇതര സ്കോറര്‍മാര്‍. ഹാരിസ് മെഡുന്ജാനിനും (51) ടോഷെയും (84) ഡിപ്പോര്‍ട്ടീവോയുടെ ആശ്വാസ ഗോളിനുടമകള്‍. മറ്റൊരു മത്സരത്തില്‍ നിലവിലെ ജേതാവ് അത്ലറ്റിക്കോ മാഡ്രിഡിനെ സെല്‍റ്റാ വിഗോ 2-2ന് തളച്ചു. മിരാന്‍ഡ (31), ഡീഗോ ഗോഡിന് (41) എന്നിവര്‍ അത്ലറ്റിക്കോയുടെ ഗോള്‍വേട്ടക്കാര്‍; പാബ്ലോ ഹെര്‍ണാണ്ടസും (19) നോളിറ്റോയും (53) സെല്റ്റയുടെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: