ആര്യഭട്ടയില്‍ നിന്ന് മംഗള്യാനിലേക്കുള്ള പ്രയാണം വലിയ ചരിത്രമാണ്. ഭാരതത്തിന്റെ ആദ്യ ഉപഗ്രഹമാണ് ആര്യഭട്ട. പുരാതന ഭാരതത്തിലെ ജ്യോതിശാസ്ത്രജ്ഞന്‍ ആര്യഭട്ടയുടെ പേരാണ് ഇതിന് ഇട്ടത്. 1975 ഏപ്രില്‍ 19ന് സോവിയറ്റ് യൂണിയനിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് അത് വിക്ഷേപിച്ചത്. വെറും 360 കിലോ ഭാരമുള്ള ഉപഗ്രഹം. നമ്മുടെ അടുത്ത രണ്ട് ഉപഗ്രഹങ്ങളായിരുന്നു ഭാസ്ക്കര ഒന്ന്, ഭാസ്ക്കര രണ്ട് എന്നിവ. അവയും പുരാതന ഗണിതശാസ്ത്രജ്ഞന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്.
79ലാണ് ഭാസ്ക്കര ഒന്ന് വിക്ഷേപിച്ചത്. 444 കിലോഭാരം. സമുദ്ര പഠനം, ടിവി സംപ്രേഷണം, ഭൗമപഠനം എന്നിവ ലക്ഷ്യമിട്ടാണ് ഇത് അയച്ചത്. പിന്നെ രോഹിണി പരമ്പരയില്‍ മൂന്ന് ഉപഗ്രഹങ്ങള്‍ അയച്ചു. 79, 80, 81 വര്‍ഷങ്ങളിലായിരുന്നു വിക്ഷേപണം. പല ലക്ഷ്യങ്ങളോടെയാണ് ഇവ അയച്ചതെങ്കിലും ഇവയെല്ലാം പരീക്ഷണ ഉപഗ്രഹങ്ങളായിരുന്നു. പേടകങ്ങള്‍ അയക്കാനും പരിപാലിക്കാനും നമുക്കുള്ള കഴിവ് മനസിലാക്കാനും നമ്മുടെ ശേഷി വര്‍ദ്ധിപ്പിക്കാനുമാണ് ഇവ വിക്ഷേപിച്ചത്.
ഇതിനിടയ്ക്ക് നാം വിക്ഷേപിച്ച ഭൗമ സ്ഥിര ഉപഗ്രഹമാണ് ആപ്പിള്‍ അഥവാ ഏരിയന്‍ പാസഞ്ചര്‍ പേ ലോഡ് എക്സ്പെരിമെന്റ്. വാര്‍ത്താവിനിമയം ലക്ഷ്യമിട്ട് 82ല്‍ അയച്ചതാണ് ഇന്‍സാറ്റ് ഒന്ന് എ. 83ല്‍ വീണ്ടും ഒരു രോഹിണി കൂടി അയച്ചു. ഈ സമയമെല്ലാം നാം കുതിച്ചുചാട്ടങ്ങള്‍ക്ക് ഒരുങ്ങുകയായിരുന്നു. പിന്നെ ഇന്‍സാറ്റ് ഒന്ന് ബി. അതിനു ശേഷമാണ് സ്ട്രെച്ച്ഡ് രോഹിണി സാറ്റലൈറ്റ് സീരീസ്( സ്രോസ്) ഉപഗ്രഹം. ഇത് നമ്മുടെ സ്വന്തം ഉപഗ്രഹമായ ഓഗ്മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ അഥവാ എഎസ്എല്വിയിലാണ് വിക്ഷേപിച്ചത്. അതിനു ശേഷം റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായ ഐആര്‍എസ് ഒന്ന് എ( ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ്), സ്രോസ് രണ്ട്. അവയും ഭൗമ പരീക്ഷണത്തിനാണ് അയച്ചത്. ഇന്‍സാറ്റ് ഒന്ന് സി, ഇന്‍സാറ്റ് ഡി,ഇന്‍സാറ്റ് രണ്ട് എ, രണ്ട് ബി,ഐആര്‍എസ് രണ്ട് ഇ, ഇന്‍സാറ്റ് രണ്ട് സി, ഐആര്‍എസ് ഒന്ന് സി, ഐആര്‍എസ് പി മൂന്ന്, ഇന്‍സാറ്റ് രണ്ട് ഡി, ഐആര്എ് ഒന്ന് ഡി, ഇന്‍സാറ്റ് രണ്ട് ഡി ടി, ഇന്‍സാറ്റ് രണ്ട് ഇ എന്നിവ അയച്ചു. 99ല്‍ സമുദ്ര പഠനത്തിനുള്ള ഓഷ്യന്‍സാറ്റാണ് പിന്നെ അയച്ചത്. ഇന്‍സാറ്റ് 3 ബി, ജിസാറ്റ്1, ഇന്‍സാറ്റ് 3 സി, 2002ല്‍ കാലാവസ്ഥ പഠിക്കാന്‍ കല്‍പ്പന എന്ന മെറ്റ്സാറ്റ്, ജിസാറ്റ്, ഇന്‍സാറ്റ്3 ഇ, ഇന്‍സാറ്റ് 3എ, ഐആര്‍എസ് പി6, 2004ല്‍ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് എഡ്യൂസാറ്റ്, കാര്‍ട്ടോസാറ്റ്, ഇന്‍സാറ്റ് 4 ബി, കാലാവസ്ഥ പഠിക്കാന്‍ ഐഎംഎസ്, 2008ല്‍ കാര്‍ട്ടോസാറ്റ് രണ്ട് എ.
അതേ വര്‍ഷമാണ് ചാന്ദ്രയാന്‍ വിക്ഷേപിച്ചതും. റിസാറ്റ്, അനുസാറ്റ്, ഓഷ്യന്‍സാറ്റ് രണ്ട്, ജിസാറ്റ് 4, കാര്‍ട്ടോസാറ്റ് രണ്ട് ബി, സ്റ്റുഡ്സാറ്റ്, ജിസാറ്റ് 5 പി, യൂത്ത്സാറ്റ്, റിസോഴ്സ് സാറ്റ് രണ്ട്, ജിസാറ്റ്8 , ജിസാറ്റ് 12, എസ്ആര്‍എം സാറ്റ്, ജുഗ്നു, റിസാറ്റ് ഒന്ന്, ജിസാറ്റ് 10, ഭൗമ നിരീക്ഷണത്തിനുള്ള സരള്‍, ഐആര്‍എന്‍എസ്എസ് ഒന്ന് എ, ഇന്‍സാറ്റ് 3 ഡി, ജിസാറ്റ് 7.
അതിനു ശേഷമാണ് നാം ചൊവ്വ പര്യവേഷണത്തിനുള്ള മംഗള്യാന് വിക്ഷേപിച്ചത്. മംഗള്യാന് അയച്ച ശേഷം ജിസാറ്റ് 14, ഐ ആര്എന്എസ്എസ് ഒന്ന് ഉപഗ്രഹങ്ങളും ഭാരതം അയച്ചിട്ടുണ്ട്. 39 വര്‍ഷം കൊണ്ട് മൊത്തം വലതും ചെറുതുമായി 75 ഉപഗ്രഹങ്ങളാണ് ഭാരതം ബഹിരാകാശത്ത് എത്തിച്ചത്. വാര്‍ത്താവിനിമയം, ഭൗമ നിരീക്ഷണം, കാലാവസ്ഥാ പഠനം, നാവിഗേഷന്‍, വിദ്യാഭ്യാസം, ടിവി സംപ്രേഷണം, ബഹിരാകാശ പഠനം, സമുദ്രപഠനം, പ്രകൃതി ദുരന്ത പ്രവചനം തുടങ്ങിയവയ്ക്ക് എല്ലാം നാം ഇന്ന് നമ്മുടെ ഉപഗ്രഹങ്ങളെയാണ് ഉപയോഗിക്കുന്നത്. സമീപകാലത്ത് വന്‍ പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് പതിനായിരങ്ങളെ രക്ഷിക്കാനായത് ഇത്തരം ഉപഗ്രഹങ്ങളുടെ സഹായം ഒന്നു കൊണ്ടുമാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: