ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് വനിതാവിഭാഗം ബോക്സിംഗില്‍ സുവര്‍ണ്ണ പ്രതീക്ഷ നല്കി ഇന്ത്യയുടെ അഭിമാനതാരം മേരി കോം ഫൈനലിലെത്തി. 48-51 കിലോഗ്രാം ഫ്ലൈവെയ്റ്റ് സെമിയില്‍ വിയറ്റ്നാം താരം ലീ തി ബാംഗിനെയാണ് മേരി കോം അനായാസം മറികടന്നത്.
ഫൈനലിലെത്തിയതോടെ മേരി വെള്ളിമെഡലുറപ്പിച്ചു. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ മേരി കോം ഒളിമ്പിക്സില്‍ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു.
ബോക്സിംഗ് 60 കിലോ സെമിഫൈനലില്‍ കൊറിയയുടെ പാര്‍ക് ജിനയോട് പരാജയപ്പെട്ട സരിതാദേവി ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: