ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ വെങ്കല മെഡല്‍ സ്വീകരിക്കാതിരുന്ന ബോക്സിങ് താരം സരിതാ ദേവിക്കെതിരെ നടപടി ഉണ്ടായേക്കും. രാജ്യാന്തര ബോക്സിങ് ഫെഡറേഷന് അച്ചടക്ക നടപടി സ്വീകരിക്കാന്‍ സാധ്യത. മെഡല്‍ തിരികെ നല്‍കിയത് തെറ്റെന്ന് രാജ്യാന്തര ബോക്സിങ് അസോസിയേഷന്. സരിതയ്ക്ക് കനത്ത പിഴയോ സസ്പെന്‍ഷനോ നല്‍കിയേക്കും. തെറ്റുകാരിയെന്ന് കണ്ടെത്തിയാല്‍ ആജീവാനന്തര വിലക്കുവരെ ലഭിച്ചേക്കും. നവംബറില്‍ ചേരുന്ന എഐബിഎ കോണ്‍ഗ്രസ് അന്തിമതീരുമാനം കൈകൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: