തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് സംഘിന്റെ പ്രഥമ സംസ്ഥാന സമ്മേളനം 7,8 തീയതികളില്‍ തിരുവനന്തപുരത്ത് സംസ്കൃതി ഭവനില്‍ നടക്കും. 7ന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. എട്ടിന് രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് ഉദ്ഘാടനം ചെയ്യും.
ശബരിമല വികസനം-പ്രതിസന്ധിയും പരിഹാരവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് സാംസ്കാരിക സമ്മേളനം ദേവസ്വം ബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.45ന് സമാപന സമ്മേളനം അയ്യപ്പസേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ചങ്ങനാശേരി എന്‍.പി.കൃഷ്ണകുമാര്‍, എസ്.കെ.ജയകുമാര്‍, കിളിമാനൂര്‍ രാകേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: