ഹോം » ലോകം » 

ഭീകരവാദത്തിനെതിരായി ഇന്ത്യന്‍ സഹകരണം ജപ്പാന്‍ ആഗ്രഹിക്കുന്നു

October 7, 2011

ടോക്കിയോ: ജപ്പാനുമായുള്ള സൗഹൃദം ഏഷ്യയില്‍ സമാധാനത്തിനും സുസ്ഥിരതക്കും വേദിയൊരുക്കുമെന്ന്‌ ഇന്ത്യ പ്രത്യാശ പ്രകടിപ്പിക്കുമ്പോള്‍ ഭീകരവാദത്തേയും കടല്‍ക്കൊള്ളക്കാരേയും നേരിടുന്നതിന്‌ ജപ്പാന്‍ ഇന്ത്യയുടെ സഹായം തേടി.
ആസൂത്രണ ശാസ്ത്ര സാങ്കേതിക മന്ത്രി അശ്വിനികുമാറും ജപ്പാന്‍ വിദേശകാര്യ മന്ത്രി കൊയ്ച്ചിറോ ജംബയുമായുള്ള കൂടിക്കാഴ്ചയിലാണ്‌ ഇരു രാജ്യങ്ങളുടേയും അഭിലാഷങ്ങള്‍ പങ്കുവെക്കപ്പെട്ടത്‌. കൂടിക്കാഴ്ചയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ സുനാമിയിലും ഭൂചലനത്തിലും ജപ്പാനിലെ ഫുക്കുഷിവോ അണക്കെട്ടിലുണ്ടായ ആണവദുരന്തത്തില്‍ ഇന്ത്യ ജപ്പാന്‍ ജനതയോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. തങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങളിലൂടെ ഇരുരാജ്യങ്ങളും ഏഷ്യയില്‍ സമാധാനത്തിനും സുസ്ഥിരതക്കും വേദിയൊരുക്കുമെന്ന്‌ അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ആണവദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ അധിക സുരക്ഷ ഉറപ്പുവരുത്തുന്നതിനെക്കുറിച്ച്‌ പ്രധാനമന്ത്രി നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും ഇക്കാര്യത്തില്‍ രാജ്യം ജപ്പാനെ മാതൃകയാക്കാനാഗ്രഹിക്കുന്നതായും കുമാര്‍ ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും സമുദ്ര സുരക്ഷയുടെ കാര്യത്തില്‍ സഹകരണത്തിലും ധാരണയിലും എത്തേണ്ടതിന്റെ ആവശ്യകത ജപ്പാന്‍ വിദേശകാര്യമന്ത്രി വെളിപ്പെടുത്തി.

Related News from Archive
Editor's Pick