തൊടുപുഴ: രാജാക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോയിസ് ജോര്‍ജ് എം.പിയെ വഴിയില്‍ തടഞ്ഞ് കരിങ്കൊടി കാട്ടിയത് സംഘര്‍ഷത്തിന് കാരണായി. ഇന്നലെ രാവിലെ 11.45നാണ് രാജാക്കാട് അമ്പലം ജംഗ്ഷനില്‍ വച്ച് പത്തോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എം.പിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണത്.
ഇതേതുടര്‍ന്ന് എം.പിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നടുറോഡില്‍ അസഭ്യവര്‍ഷവും അരങ്ങേറി. എം.പിയുടെ വാഹനത്തിന് പൈലറ്റ് പോയ രാജാക്കാട് പോലീസ് സംഘമാണ് രംഗം ശാന്തമാക്കിയത്. എം.പിയെ വഴിയില്‍ തടഞ്ഞതിനും അസഭ്യം പറഞ്ഞതിനും യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോഷി ഉള്‍പ്പടെ 10 പേര്‍ക്കെതിരെ കേസെടുത്തതായി രാജാക്കാട് എസ്.ഐ അറിയിച്ചു.
രാജാക്കാട് കുടുംബശ്രീ വാര്‍ഷികം ഉദ്ഘാടനം ചെയ്യാനാണ് എം.പി എത്തിയത്. സം സ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് എം.പിയുടെ ചടങ്ങുകളില്‍ പോലീസ് സംരക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: