ഹോം » വാണിജ്യം » 

ആംവേ ഉത്സവകാല പാക്കിംഗ്‌ പുറത്തിറക്കി

October 7, 2011

കൊച്ചി: രാജ്യത്തെ മുന്‍നിര ഡയറക്ട്‌ സെല്ലിംഗ്‌ കമ്പനിയായ ആംവേ ഇന്‍ഡ്യ രാജ്യത്തെ ഉത്സവകാലത്തെ സമ്മാന വിതരണം മുന്‍നിര്‍ത്തി വിവിധ ആംവേ ഉല്‍പ്പന്നങ്ങളുടെ ഒറ്റ പായ്ക്കറ്റ്‌ പുറത്തിറക്കി.
ബോഡി ലോഷന്‍, ബോഡി ഷാംപു, കാര്‍ കീയര്‍ പാക്കറ്റ്‌, ന്യൂട്രലൈറ്റ്‌ ഹെല്‍ത്ത്‌ പായ്ക്ക്‌, ബ്യൂട്ടി പാക്കറ്റ്‌ തുടങ്ങിയവയടങ്ങിയ ഒരു പായക്കറ്റും, ആവൈറോ വാച്ചുകള്‍, അലങ്കാര മെഴുകുതിരികള്‍, കാസറോള്‍, കുക്കീസ്‌, ജോണ്‍ ലൂയിസ്‌ ഷര്‍ട്ടുകള്‍, ബെനട്ടണ്‍, ടീ ഷര്‍ട്ടുകള്‍, തുടങ്ങിയവ കോ-ബ്രാന്‍ഡഡ്‌ പായ്ക്കറ്റുമാണ്‌ ആംവേ പുറത്തിറക്കിയത്‌.
ഉത്സവകാലത്തെ സമ്മാന വിതരണം ജനങ്ങള്‍ കൂടുതല്‍ ആവേശത്തോടെ ആഘോഷിപ്പിക്കുന്നതില്‍ ആംവേ ഇന്ത്യയും പങ്കുചേരുന്നതായി കമ്പനിയുടെ മാനേജിംഗ്‌ ഡയറക്ടര്‍ വില്ല്യം പിങ്ക്നി പറഞ്ഞു.

Related News from Archive
Editor's Pick