ഹോം » പ്രാദേശികം » എറണാകുളം » 

ബിജെപി നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍

October 7, 2011

കൊച്ചി: എല്‍.കെ. അദ്വാനി നയിക്കുന്ന ജനചേതനാ യാത്രക്ക്‌ എറണാകുളത്ത്‌ നല്‍കുന്ന സ്വീകരണവുമായി ബന്ധപ്പെട്ട്‌ ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ തീരുമാനിച്ചു.
9ന്‌ രാവിലെ പറവൂര്‍, ആലുവ നിയോജകമണ്ഡലം കണ്‍വെന്‍ഷനുകളും ഉച്ചകഴിഞ്ഞ്‌ അങ്കമാലി, കുന്നത്തുനാട്‌, പെരുമ്പാവൂര്‍ കണ്‍വെന്‍ഷനുകളും നടക്കും. 11ന്‌ വൈകിട്ട്‌ തൃക്കാക്കര, 12ന്‌ കളമശ്ശേരി, കൊച്ചി മണ്ഡലങ്ങളുടെ കണ്‍വെന്‍ഷനും 16ന്‌ പിറവം, കോതമംഗലം, മൂവാറ്റുപുഴ, വൈപ്പിന്‍, തൃപ്പൂണിത്തുറ കണ്‍വെന്‍ഷനുകളും 14ന്‌ എറണാകുളം മണ്ഡലം കണ്‍വെന്‍ഷനുകളും നടക്കും. വിവിധ കണ്‍വെന്‍ഷനുകളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി.ജെ. തോമസ്‌, ശ്യാമളാ പ്രഭു, എന്‍.പി. ശങ്കരന്‍കുട്ടി, എം.എന്‍. മധു, നെടുമ്പാശ്ശേരി രവി, അഡ്വ. കെ.ആര്‍. രാജഗോപാല്‍, കെ.പി. രാജന്‍, എന്‍. സജികുമാര്‍, ടി.പി. മുരളീധരന്‍, ബ്രഹ്മരാജ്‌, വി.പി. സജീവ്‌, എം. രവി, ലതാ ഗംഗാധരന്‍, സരളാ പൗലോസ്‌, സജിനി രവികുമാര്‍, വിജയകുമാരി ടീച്ചര്‍, ഗിരിജ ലെനീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related News from Archive
Editor's Pick