ഹോം » പ്രാദേശികം » എറണാകുളം » 

രാസവളം വിലവര്‍ധന നിയന്ത്രിക്കണം: കര്‍ഷകമോര്‍ച്ച

October 7, 2011

ആലുവ: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയംമൂലം രാസവളത്തിന്റെ വില അടിയ്ക്കടി വര്‍ധിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക്‌ കൃഷി നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യമാണെന്ന്‌ ബിജെപി കര്‍ഷകമോര്‍ച്ച. ഒരു വര്‍ഷത്തിനുള്ളില്‍ 25 ശതമാനത്തിലേറെ വളങ്ങളുടെ വില വര്‍ധിപ്പിച്ചു. ഫെര്‍ട്ടിലേഴ്സ്‌ കമ്പനികള്‍ക്ക്‌ യഥേഷ്ടം വില കൂട്ടാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്‌ മൂലമാണ്‌ ഇത്‌ സംഭവിച്ചത്‌. സബ്സിഡി നിലനിര്‍ത്തി വളത്തിന്റെ വില നിയന്ത്രിക്കണമെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ കര്‍ഷകമോര്‍ച്ച എറണാകുളം ജില്ലാ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ്‌ ഇ.എസ്‌.പുരുഷോത്തമന്റെ അധ്യക്ഷതയില്‍ ആലുവ അന്നപൂര്‍ണ ഹാളില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ്‌ ടി.ചന്ദ്രശേഖരന്‍, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. മോഹന്‍ദാസ്‌ ആലപ്പുഴ, ഇ.എന്‍.വാസുദേവന്‍, ബിജെപി നേതാക്കളായ നെടുമ്പാശ്ശേരി രവി, എന്‍.പി.ശങ്കരന്‍കുട്ടി, മോര്‍ച്ച ജില്ലാ ഭാരവാഹികളായ ആര്‍.സജികുമാര്‍, കെ.ആര്‍.രാജശേഖരന്‍, പി.ബി.സുജിത്‌, എന്‍.വി.സുധീപ്‌, സി.എം.ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related News from Archive
Editor's Pick