ഹോം » പൊതുവാര്‍ത്ത » 

ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടി

October 8, 2011

ചെന്നൈ: വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ടയറുകള്‍ പൊട്ടിയെങ്കിലും യാത്രക്കാര്‍ പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ചെന്നൈ വിമാനത്താവളത്തിലാണ്‌ സംഭവം നടന്നത്‌.

തിരുച്ചിറപ്പള്ളിയിലേക്ക്‌ പോകാനുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ നിന്ന്‌ പുറപ്പെട്ടെങ്കിലും കനത്ത മഴയെ തുടര്‍ന്ന്‌ തിരിച്ചിറിക്കുകയായിരുന്നു. ലാന്‍ഡിംഗിന്‌ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടുകയായിരുന്നു.

13 യാത്രക്കാരാണ്‌ വിമാനത്തില്‍ ഉണ്ടായിരുന്നത്‌. അപകടം മൂലം റണ്‍വേയില്‍ നിന്ന് വിമാനം മാറ്റാന്‍ കഴിയാതിരുന്നതിനാല്‍ ഫ്രങ്ക്ഫര്‍ട്ടില്‍ നിന്ന് ചെന്നൈയില്‍ ഇറങ്ങേണ്ടിയിരുന്ന ലുഫ്ത്താന്‍സാ എയര്‍ലൈന്‍സ് വിമാനം ബാംഗ്ലൂരില്‍ ഇറക്കി.

Related News from Archive
Editor's Pick