ഹോം » പൊതുവാര്‍ത്ത » 

ഒരു കോണ്‍ഗ്രസുകാരനും സി.പി.എമ്മിന്റെ ആയുധമാകാന്‍ പാടില്ല – ചെന്നിത്തല

October 8, 2011

കൊച്ചി: ഒരു കോണ്‍ഗ്രസുകാരനും സി.പി.എമ്മിന്റെ ആയുധമാകാന്‍ പാടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. പി.രാമകൃഷ്ണന്റെ വിശദീകരണം കിട്ടിയ ശേഷം നടപടിയെക്കുറിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

കൂത്തുപറമ്പ്‌ വെടിവെയ്‌പില്‍ സുധാകരന്‌ പങ്കുണ്ടെന്ന്‌ കരുതുന്നില്ല, ഇതിന്‌ പിന്നില്‍ ഡി.വൈ.എഫ്.ഐ, സി.പി.എം ഗൂഢാലോചനയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പി.രാമകൃഷ്ണന്റെ പ്രസ്‌താവന കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റേതല്ല. ഇത് പാര്‍ട്ടി അംഗീകരിക്കുന്നില്ല.

പാര്‍ട്ടിയില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പറയുന്നത്‌ ഗുരുതരമായ അച്ചടക്കലംഘനമാണ്‌. ഈ വിഷയത്തില്‍ പി.രാമകൃഷ്‌ണന്‌ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടി ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick