ഹോം » പൊതുവാര്‍ത്ത » 

വയലാര്‍ അവാര്‍ഡ് കെ.പി രാമനുണ്ണിക്ക്

October 8, 2011

തിരുവനന്തപുരം: ഈ വര്‍ഷത്തെ വലയാര്‍ രാവര്‍മ്മ സാഹിത്യ പുരസ്കാരത്തിന്‌ കെ.പി രാമനുണ്ണി രചിച്ച ജീവിതത്തിന്റെ പുസ്തകം അര്‍ഹമായി. എം. മുകുന്ദന്‍ ഡോ. എം. കൃഷ്ണന്‍ നമ്പുതിരി, ഉമ്മര്‍ തറമേല്‍ എന്നിവര്‍ അംഗങ്ങളായ സമതിയാണ്‌ പുരസ്കാരം നിര്‍ണ്ണയിച്ചത്‌.

സമകാലീന നോവല്‍ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ രചനകളില്‍ ഒന്നാണ്‌ ജീവിതത്തിന്റെ പുസ്തകമെന്ന്‌ ജൂറി വിലയിരുത്തി. സ്വാതന്ത്ര്യം, സ്‌നേഹം, ലൈംഗികത എന്നിവയെ വിശാലമായ അര്‍ത്ഥത്തില്‍ സമീപിക്കുന്ന ശൈലിയാണ് രാമനുണ്ണി തന്റെ രചനകളിലൂടെ അവതരിപ്പിച്ചതെന്നും ജൂറിയംഗങ്ങള്‍ നിരീക്ഷിച്ചു.

വലയാര്‍ രാമവര്‍മ്മയുടെ ജന്മദിനമായ ഈ മാസം 27 ന്‌ പുരസ്കാരം സമ്മാനിക്കുമെന്ന്‌ വലയാര്‍ രാമവര്‍മ്മ ട്രസ്റ്റ്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വലയാര്‍ രാവര്‍മ്മ സാഹിത്യ പുരസ്‌കാരം.

കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയാണ് കഴിഞ്ഞ തവണ പുരസ്‌കാരത്തിന് അര്‍ഹനായത്.

Related News from Archive
Editor's Pick