ഹോം » വാര്‍ത്ത » 

പി.രാമകൃഷ്‌ണന്‍ രാജി വച്ചു

October 8, 2011

കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ്‌ സ്ഥാനം പി.രാമകൃഷ്‌ണന്‍ രാജിവച്ചു. രാജിക്കത്ത്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്ക്ക്‌ അയച്ചു കൊടുത്തു. കൂത്തുപറമ്പ്‌ വെടിവയ്‌പുമായി ബന്ധപ്പെട്ട്‌ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന്‌ കെ.പി.സി.സി രാമകൃഷ്‌ണനോട്‌ വിശദീകരണം ചോദിച്ചതിന്‌ പിന്നാലെയാണ്‌ രാജി.

താനുമായി കൂടുതല്‍ അടുപ്പമുള്ള നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് രാമകൃഷ്ണന്‍ രാജി വച്ചത്. പാര്‍ട്ടി ചില കാലഘട്ടങ്ങളില്‍ കൈക്കൊണ്ട രാഷ്ട്രീയ നിലപാടുകളെയും നയങ്ങളെയുമാണ് പി.രാമകൃഷ്ണന്‍ പരസ്യമായി തള്ളിപ്പറഞ്ഞത്. അതിനാല്‍ അദ്ദേഹം വീണ്ടും ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം കര്‍ശന നിലപാടെടുത്തിരുന്നു.

രാമകൃഷ്ണനെ നേരത്തെ പിന്തുണച്ചിരുന്ന എ വിഭാഗത്തിന്റെ പിന്തുണ ലഭിക്കാത്തതും രാമകൃഷ്ണനെ സ്ഥാനം ഒഴിയാന്‍ പ്രേരിപ്പിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick