ന്യൂദല്‍ഹി: നരേന്ദ്ര മോദിയെ നേതാവായി ജനങ്ങള്‍ അംഗീകരിച്ചതിനു തെളിവാണ് ജനവിധിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ബിജെപി വളരെവേഗം മുന്നേറുകയാണൈന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നടന്ന തെരഞ്ഞെടുപ്പു ഫലത്തോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.
ഇരുസംസ്ഥാനങ്ങളിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. രാജ്യത്ത് മോദിതരംഗം നിലനില്‍ക്കുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: