വൈക്കം: താലൂക്ക് ആശുപത്രിയും പരിസരവും വൃത്തിയാക്കി സേവാഭാരതി പ്രവര്‍ത്തകര്‍ നാടിന് മാതൃകയായി. മാലിന്യം നിറഞ്ഞ പരിസരവും, ഓടകള്‍ അടഞ്ഞതും, വെള്ളെം കെട്ടിനിന്ന പ്രദേശവും, ഭിത്തികള്‍ പെളിഞ്ഞതും ജനാല തകര്‍ന്നതുമായ ഭാഗങ്ങള്‍ ഇന്നലെ ഇരുന്നൂറ്റി അമ്പതോളം സേവാഭാരതിപ്രവര്ത്തര് വൃത്തിയാക്കുകയും നന്നാക്കുകയും ചെയ്തു. അഴുക്കു പിടിച്ച ആശുപത്രി ഭിത്തികള്‍ പെയിറ്റ് അടിച്ചു. പരിസരത്ത് വൃക്ഷങ്ങള്‍ നട്ടു. രാവിലെ 8ന് നടത്തിയ സേവനപ്രവര്‍ത്തനം കോട്ടയം ക്രൈംബ്രാഞ്ച് എസ്പി റ്റി.എ. സലിം ഉദ്ഘാടനം ചെയ്തു. ആശുപത്രി പോലുള്ള സ്ഥപനങ്ങളിള് നടത്തുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ നാടിന് മാതൃകയാണെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ പിന്തുണണണ്ടാകുമെന്നും എസ്പി പറഞ്ഞു. അര്എംഒ ഡോ. വിനോദ് കുമാര്‍, ഡോ. ബ്രീസ് ടോമി, നേഴ്സിഗ് സൂപ്രണ്ട് ശോഭന തുടങ്ങിയവര്‍ പ്രസംഗിച്ചു. സേവാഭാരതി സേവാപ്രമുഖ് എം.അര്. കൃഷ്ണകുമാര്‍ സേവാസന്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: