കോട്ടയം: ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന ഹെഡ്കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ എസ്ഐക്ക് സസ്പെന്ഷന്. മുന്‍ ഗാന്ധിനഗര്‍ എസ്ഐ ഇ.പി റജിയെയാണ് കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട് എം.പി. ദിനേശ് സസ്പെന്‍ഡ് ചെയ്തത്. തന്റെ ഭാര്യയുമായി എസ്ഐ വഴിവിട്ട ബന്ധമുണ്ടെന്ന് കാട്ടി നേരത്തെ കോട്ടയത്ത് ജോലിചെയ്തിരുന്ന ഹെഡ്കോണ്‍സ്റ്റബിളാണ് പരാതി നല്‍കിയത്. ഹെഡ്കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് സ്പെഷ്യല്‍ ബ്രാഞ്ചിനോട് നിര്‍ദേശിച്ചിരുന്നു.
അന്വേഷണത്തില്‍ എസ്ഐ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി. നിലവില്‍ കോട്ടയം ജില്ലാ പൊലീസ്ആസ്ഥാനത്താണ് റജി ജോലി ചെയ്യുന്നത്. അടുത്തിടെയാണ് റെജിയെ ഗാന്ധിനഗറില്‍ നിന്ന് സ്ഥലം മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: