മുക്കുഴി ശിവ ക്ഷേത്ര കയ്യേറ്റം : തര്‍ക്കം പരിഹരിച്ചു

Saturday 8 October 2011 11:30 pm IST

എരുമേലി : എലിവാലിക്കര മുക്കുഴി ആദിവാസി ശിവക്ഷേത്രംവക ഭൂമി സ്വകാര്യവ്യക്തി കയ്യേറിയ സംഭവവുമായി ബന്ധപ്പെട്ട്‌ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന്‌ പ്രശ്നം പരിഹരിച്ചതായി എംഎല്‍എ പി.സി ജോര്‍ജ്ജ്‌ പറഞ്ഞു. എന്നാല്‍ ഈ ഭൂമിയടക്കമുള്ള മേഖലയില്‍ വ്യജപട്ടയം നല്‍കിയ നടപടി അന്വേഷിക്കണമെന്നും എംഎല്‍എ പറഞ്ഞു. ക്ഷേത്രംവക ആല്‍മരവും സമീപത്തെ സ്ഥലവുമാണ്‌ സ്വകാര്യവ്യക്തി കയ്യേറി പട്ടയം സമ്പാദിച്ചത്‌. ക്ഷേത്രഭൂമി കയ്യേറ്റത്തെ സംബന്ധിച്ച വാര്‍ത്ത ജന്‍മഭൂമി റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ചര്‍ച്ചയില്‍ ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികള്‍ പങ്കെടുത്തു.