ഹോം » പൊതുവാര്‍ത്ത » 

രാമകൃഷ്ണന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ഗൌരവകരം – പി.സി ചാക്കോ

October 9, 2011

കൊച്ചി: കണ്ണൂര്‍ ഡി.സി.സി മുന്‍ പ്രസിഡന്റ് ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിശോധിക്കേണ്ടതാണെന്ന് പി.സി. ചാക്കോ എം.പി പറഞ്ഞു. അദ്ദേഹം ഉയര്‍ത്തിയ വിഷയങ്ങള്‍ ഗൗരവകരമാണ്. യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് രാമകൃഷ്ണനെന്നും പാര്‍ട്ടിയില്‍ അദ്ദേഹം ഒറ്റപ്പെടില്ലെന്നും ചാക്കോ പറഞ്ഞു.

കൂത്തുപറമ്പ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് കെ.സുധാകരനെതിരെ നടത്തിയ ചില പരാമര്‍ശങ്ങളെത്തുടര്‍ന്ന് രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. വെളിപ്പെടുത്തലുകള്‍ക്ക് ശേഷം രാമകൃഷ്ണന് ഡി.സി.സി ഓഫീസില്‍ കയറാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. സി.പി.എമ്മിന്റെ ഒറ്റുകാരനായാണ് പി.രാമകൃഷ്ണനെ സുധാകരന്‍ അനുയായികള്‍ ചിത്രീകരിക്കുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയും രാമകൃഷ്ണനെ തള്ളിപ്പറഞ്ഞിരുന്നു. ഇതോടെ വിഷമവൃത്തത്തിലായ പി. ആര്‍ തന്റെ രാജിക്കാര്യം കെ.പി.സി.സി നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

Related News from Archive
Editor's Pick