വാളകം കേസില്‍ പോലീസിന് വ്യക്തമായ ധാരണയുണ്ട് - ഡി.ജി.പി

Sunday 9 October 2011 12:59 pm IST

തിരുവനന്തപുരം: വാളകത്ത് അധ്യാപകന് നേരെയുണ്ടായ ആക്രമണത്തെ അപകടമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന അദ്ദേഹത്തിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും പരാതി ഗൗരവമായി കാണുന്നുവെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. സംഭവത്തെ കുറിച്ച്‌ പോലീസിന്‌ വ്യക്തമായ ധാരണയുണ്ടെന്നും ഡി.ജി.പി പറഞ്ഞു. ശാസ്‌ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്‌. സംഭവത്തെ കുറിച്ച്‌ പല രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്‌. അതെല്ലാം പൊലീസ്‌ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹംന്‍ പറഞ്ഞു. തിരുവനന്തപുരത്ത്‌ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഡി.ജി.പി.