ന്യൂദല്‍ഹി: ബിജെപി മുന്‍ദേശീയ സെക്രട്ടറി പി.കെ കൃഷ്ണദാസിന് പുതുതായി രൂപീകൃതമായ തെലങ്കാന സംസ്ഥാനത്തിന്റെ ചുമതല. ഹൈദ്രാബാദ് ആസ്ഥാനമായ തെലങ്കാനയുടെ സംഘടനാ ചുമതലയുള്ള പ്രഭാരിയായി പി.കെ കൃഷ്ണദാസിനെ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ചുമതലപ്പെടുത്തി. ദേശീയ ജനറല്‍ സെക്രട്ടറി രാജീവ് പ്രതാപ് റൂഡിക്കാണ് ആന്ധ്രാപ്രദേശിന്റെയും തമിഴ്നാടിന്റെയും ചുമതല.
കേരളം, ലക്ഷദ്വീപ് സംസ്ഥാനങ്ങളുടെ പ്രഭാരിയായി ദേശീയ സെക്രട്ടറി എച്ച്.രാജയെയും ദേശീയ അദ്ധ്യക്ഷന്‍ നിയോഗിച്ചു. തമിഴ്നാട് കാരക്കുടി സ്വദേശിയാണ് എച്ച്.രാജ. ദേശീയ ജനറല്‍ സെക്രട്ടറിയായ പി.മുരളീധര്‍ റാവുവിനെ കര്‍ണ്ണാടക ബിജെപിയുടെ പ്രഭാരിയായി നിയോഗിച്ചിട്ടുണ്ട്. പാര്‍ട്ടി ആസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ജയപ്രകാശ് നഡ്ഡ(രാജസ്ഥാന്, മഹാരാഷ്ട്ര), പ്രഭാത് ഝാ(ദല്‍ഹി), ഭൂപേന്ദ്രയാദവ്(ബീഹാര്‍), പുരുഷോത്തം രുപാല(ഗോവ), വിനയ് സഹസ്രബുദ്ധെ(മധ്യപ്രദേശ്), ഒ.പി മാഥൂര്‍(ഉത്തര്‍പ്രദേശ്), സിദ്ധാര്ത്ഥനാഥസിങ്(പശ്ചിമ ബംഗാള്‍), ശ്രീകാന്ത് ശര്‍മ്മ(ഹിമാചല്‍ പ്രദേശ്) എന്നിവരേയും പ്രഭാരിമാരായി ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: