ന്യൂദല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം കോച്ച് ടെറി വാല്‍ഷ് രാജി പിന്‍വലിച്ചു. സായ് ഡയറക്ടര്‍ ജനറല്‍ ജിജി തോംസണുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വാല്‍ഷ് രാജി തീരുമാനം പിന്‍വലിച്ചത്.
വാല്‍ഷുമായി ഉണ്ടായിരുന്ന കരാറിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചെന്ന് ജിജി തോംസണും വ്യക്തമാക്കി.
ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സായിയിലെ ഉദ്യോഗസ്ഥരോടുള്ള എതിര്‍പ്പും കാരണമാണ് വാല്‍ഷ് ചൊവ്വാഴ്ച രാജിക്കത്ത് നല്‍കിയത്.
ഏഷ്യാഡ് ഹോക്കിയില്‍ 16 വര്‍ഷത്തിനു ശേഷം ഇന്ത്യയെ സ്വര്‍ണമണിയിച്ച പരിശീലകനാണ് വാല്‍ഷ്. മികച്ച പരിശീലകനെന്നു പേരുകേട്ട ഈ ഓസ്ട്രേലിയക്കാരന്റെ ശിക്ഷണത്തില്‍ ഏഷ്യാഡില്‍ സ്വര്‍ണവും കോമണ്‍വെല്‍ത്തില്‍ വെള്ളിയും നേടി.
2016 റിയോ ഒളിമ്പിക്സിനു യോഗ്യത നേടാനും ഇക്കാലയളവിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: