ഹോം » ഭാരതം » 

മാവോയിസ്റ്റ്‌ ആക്രമണം: പോലീസ്‌ കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

October 9, 2011

മംഗലാപുരം: മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. കര്‍ണാടക പൊലീസിലെ ആന്റി നക്‌സല്‍ ഫോഴ്‌സ്‌ (എ.എന്‍.എഫ്‌) കോണ്‍സ്റ്റബിളായ റാണെയാണ്‌ കൊല്ലപ്പെട്ടത്‌. ദക്ഷിണ കന്നഡ ജില്ലയിലെ മഞ്ചാലുക്കാഡ്‌ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.

മാവോയിസ്റ്റ്‌ സംഘത്തില്‍ 25 ഓളം പേരുണ്ടായിരുന്നു എന്നാണ്‌ സൂചന. കുറേ നാളുകളായി ഈ മേഖല മാവോയിസ്റ്റ്‌ താവളമായിരുന്നു. എ.എന്‍.എഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഇവിടെ തെരച്ചില്‍ നടത്തി വരികയായിരുന്നു. തുടര്‍ന്നായിരുന്നു ഇരുവിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം നടന്നത്‌.

ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്നതിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കര്‍ണാടകയില്‍ നിന്നുള്ള മറ്റൊരു എ. എന്‍. എഫ്‌ സംഘം കൂടി പോരാട്ടമേഖലയിലേക്ക്‌ തിരിച്ചിട്ടുണ്ട്‌.

Related News from Archive
Editor's Pick