ഹോം » ഭാരതം » 

കസബിന്റെ ഹര്‍ജി നാളെ പരിഗണിക്കും

October 9, 2011

ന്യൂദല്‍ഹി: മുംബൈ ആക്രമണ കേസിലെ പാകിസ്ഥാന്‍ സ്വദേശിയായ മുഖ്യപ്രതി അജ്‌മല്‍ കസബിന്റെ വധശിക്ഷയെ ചോദ്യം ചെയ്‌തുകൊണ്ട്‌ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. കേസിലെ കുറ്റവാളിയായ കസബ്‌ ജയില്‍ അധികൃതര്‍ വഴിയാണ്‌ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

ഹര്‍ജി പരിശോധിക്കുന്നതില്‍ സഹായിക്കുന്നതിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാജുരാമചന്ദ്രനെ നേരത്തെ നിയമിച്ചിരുന്നു. ജസ്റ്റിസുമാരായ അഫ്‌താബ്‌ അലമും രഞ്ജന പ്രകാശ്‌ ദേശായിയും ഉള്‍പ്പെട്ട ബെഞ്ചാണ്‌ ഹര്‍ജി പരിഗണിക്കുന്നത്‌.

Related News from Archive
Editor's Pick