ന്യൂദല്‍ഹി: സമകാലിക ഫുട്ബോളിന് ഇന്ത്യ സമ്മാനിച്ച ഏറ്റവും പ്രതിഭാധനരായ കളിക്കാരിലൊരാളായ ബൈച്ചുങ് ബൂട്ടിയയെ എഎഫ്സി (ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍) ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഈ വിവരം പുറത്തുവിട്ടു.
നവംബര്‍ 30ന് ഫിലിപ്പൈന്‍സില്‍ സംഘടിപ്പിക്കുന്ന എഎഫ്സിയുടെ 60-ാം വാര്‍ഷികാഘോഷത്തിനിടെ ബൂട്ടിയയടക്കം പത്തു ഏഷ്യന്‍ താരങ്ങളെ ആദരിക്കും. എഎഫ്സി വാര്‍ഷിക പുരസ്കാരങ്ങളും ചടങ്ങില്‍ സമ്മാനിക്കും. ഇതു മഹത്തായ അംഗീകാരം. എഎഫ്സിക്ക് നന്ദി. ഏറെ പിന്തുണ നല്കുന്ന എഐഎഫ്എഫിനോടും കടപ്പാടുണ്ട്, ബൂട്ടിയ പ്രതികരിച്ചു. ബൈച്ചുങ് ഇന്ത്യന്‍ ഫുട്ബോളിന്റെ പതാകവാഹകനാണ്. അദ്ദേഹത്തിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍. വിരമിച്ചതിനുശേഷവും ബൈച്ചുങ് രാജ്യത്തെ കായിക വികസനം ലക്ഷ്യമിട്ട് ഞങ്ങളോട് സഹകരിച്ചുവരുന്നു, എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: