വാഷിങ്ടെണ്‍: വൈറ്റ്ഹൗസിലേക്ക് അനുവാദമില്ലാതെ കടക്കാന്‍ ശ്രമിച്ചയാളെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മെരിലന്‍ഡ് സ്വദേശിയായ ഡോമിനിക് അഡെസെന്യയാണ് (23) അറസ്റ്റിലായത്.
അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇയാള്‍ നിരായുധനായിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗം വക്താവ് എഡ്വിന് ഡോണോവാന്‍ അറിയിച്ചു.
സപ്തംബര്‍ 19ന് ഒമര്‍ ഗോണ്‍സാലസ് എന്ന ഇറാക്ക് പൗരന് അനുവാദമില്ലാതെ വൈറ്റ്ഹൗസ് കെട്ടിടം വരെ എത്തിയിരുന്നു. ഇയാള്‍ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ഈ സംഭവത്തെത്തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രസിഡന്റിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന ജൂലിയ പിയേഴ്സണ്‍ രാജിവച്ചിരുന്നു.
കനേഡിയന്‍ പാര്‍ലമെന്റില്‍ വെടിവെപ്പുണ്ടായ ദിവസം തന്നെ വൈറ്റ്ഹൗസിലേയ്ക്ക് അതിക്രമിച്ചുകയറാന്‍ ശ്രമം നടന്നത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: