ചങ്ങനാശ്ശേരി: നഗരസഭ വൈസ് ചെയര്മാന് സതീശ് ഐക്കര, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റാണി വിനോദ് എന്നിവര്‍ക്കെതിരെ കേരള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ (കൂറുമാറ്റ നിരോധിക്കല്‍) ആക്ട് 1999 പ്രകാരം ആയോഗ്യരാക്കണമെന്നാവശ്യപെട്ട് ഹര്‍ജി നല്കി. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുനിസിപ്പല്‍ പാലമെന്ററി പാര്‍ട്ടി ലീഡറുമായ മാത്യൂസ് ജോര്‍ജ്ജ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെയാണ് ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പു കമ്മീഷണര്‍ കെ. ശശിധരന് നായര്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഒക്ടോബര്‍ 31 ന് കമ്മീഷന് മുമ്പാകെ ഹാജരായി വിശദീകരണം നല്കുവാന് സതീഷ് ഐക്കരയോടും, റാണി വിനോദിനോടും ആവശ്യപ്പെട്ടു. അഡ്വ. ആഷിം ബാബു മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: