കോട്ടയം: ആര്‍ട്ട് ഫൗണ്ടേഷന്റെ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നാളെ ബാലചന്ദ്രമേനോന് സമര്‍പ്പിക്കും. ഇത്തിരിനേരം ഒത്തിരികാര്യം എന്ന പുസ്തകമാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. ജസ്റ്റിസ് കെ.റ്റി തോമസ് ചെയര്‍മാനായുള്ള സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.
നാളെ തിരുനക്കരയില്‍ ഫൗണ്ടേഷന് പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു അധ്യക്ഷതവഹിക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡ് സമര്‍പ്പണം നടത്തും. മന്ത്രി കെ.സി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. സമ്മേളനാനന്തരം ബാലചന്ദ്രമേനോന് തന്റെ അദ്യ സ്റ്റേജ്ഷോ തിരുനക്കര മൈതാനിയില്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: